ഡിസംബര്‍ മുപ്പതോടെ കാര്യങ്ങള്‍ ഏതാണ്ട് സാധാരണ നിലയിലാകും. എന്നാല്‍ നവംബര്‍ എട്ടിനു ഉണ്ടായിരുന്ന അത്രയും പേപ്പര്‍ കറന്‍സി ഇനി ഒരിക്കലും ഉണ്ടാകില്ലെന്നും പണമിടപാടുകള്‍ക്ക് കറന്‍സിരഹിത വ്യവസ്ഥയാണ് ലക്ഷ്യമെന്നും  ജയ്റ്റ്‌ലി പറഞ്ഞു. ക്യൂവില്‍ നില്‍ക്കേണ്ടി വന്നെങ്കിലും സര്‍ക്കാരുമായി സഹകരിച്ച ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ ജയ്റ്റ്‌ലി ഈ നടപടി ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് സഹായിക്കുമെന്ന് അവകാശപ്പെട്ടു. 

അതേസമയം സമൂഹ മാധ്യമങ്ങളില്‍  പ്രചരിക്കുന്ന വിവരങ്ങളില്‍ വീഴരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഇമെയില്‍ വഴി അയയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ പരിഗണിക്കാവൂ എന്നാണ് നിര്‍ദ്ദേശം.