കര്‍ദിനാളിനെതിരെ ചതി, വഞ്ചന , ഗൂഡാലോചന കുറ്റങ്ങള്‍

First Published 13, Mar 2018, 2:35 PM IST
fir against cardinal alancherry
Highlights
  • കര്‍ദിനാളിനെതിരെ ചതി, വഞ്ചന , ഗൂഡാലോചന കുറ്റങ്ങള്‍

കൊച്ചി: സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ ചുമത്തിയിരിക്കുന്നത് വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങൾ. എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 

കേസില്‍ പരാതിക്കാരൻ ഷൈൻ വർഗീസിനെ വിളിച്ചു വരുത്തി സെൻട്രൽ പോലീസ് മൊഴി രേഖപ്പെടുത്തി. ഇടപാടിൽ കർദിനാളിനു പങ്കെന്ന് ഷൈൻ മൊഴി നൽകി. കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് കർദിനാൾ നൽകിയ  നൽകിയ അപ്പീൽ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണയ്ക്കായി മാറ്റി.
 

loader