തിരുവനന്തപുരം: തിരുവനന്തപുരത്ത് കുറ്റിച്ചല്‍ കാട്ടുകണ്ടത്തുള്ള സിദ്ധാശ്രമത്തില്‍ തീപിടിത്തം. നാല് കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഗ്യാസില്‍ നിന്നും തീ പടര്‍ന്നതാണ് അപകടകാരണമെന്ന് പറയുന്നു. ഏഴ് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. നാശ നഷ്ടം എത്രയെന്ന് കണക്കാക്കാനായിട്ടില്ല. ആളപായം ഇല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.