തൃശൂര്‍: തൃശൂർ ശക്തൻ നഗറിലെ പട്ടാളം മാർക്കറ്റിൽ തീപിടുത്തം. അ‍ഞ്ച് കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. പഴയ വാഹന ഭാഗങ്ങൾ വിൽക്കുന്ന കടകളിലാണ് ആദ്യം തീപിടിച്ചത്. 

തീ നിയന്ത്രണവിധേയമായിട്ടില്ല. ഫയര്‍ഫോഴ്സിന്‍റെ  നാലു യൂണിറ്റ്  തീണയയ്ക്കാനുളള ഊര്‍ജിത ശ്രമത്തിലാണ്. കാറ്റ് ശക്തമായതിനാൽ തീയണയ്ക്കാനായിട്ടില്ല.

120 കടകളാണ് മാര്‍ക്കറ്റിലുളളത്.  സമീപത്തെ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് തീപടരാതിരിക്കാന്‍ നടപടികളെടുത്തു.