ഹോട്ടലില്‍ ബോളിവുഡ് ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന രംഗങ്ങള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് യുവാക്കള്‍
ദില്ലി: ദില്ലിയിലെ ഒരു ഭക്ഷണശാലയില് കഴിഞ്ഞ ദിവസം ഉണ്ടായത് ബോളിവുഡ് ആക്ഷന് ചിത്രങ്ങളെ വെല്ലുന്ന രംഗങ്ങള്. ഭക്ഷണ ശാല ഉടമനയോട് കയര്ത്ത് ആഹാരം വാങ്ങാനെത്തിയവരാണ് കടയില് ഭീതി പരത്തി വെടിയുതികര്ക്കുകയും ഉപകരണങ്ങള് തല്ലിത്തകര്ക്കുകുയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള് കടയിലെ സിസിടിവിയില് പതിഞ്ഞിരുന്നു. ആക്രമണത്തില് മൂന്ന് പേര്ക്ക് പരിക്കേറ്റു. അക്രമികളിലൊ ഒരാള്ക്കും പരിക്കുണ്ട്. ഇയാള് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്.
പാര്സല് ഭക്ഷണം ആവശ്യപ്പെട്ട് എത്തിയ സംഘം ബില്ലില് ആനുകൂല്യം ആവശ്യപ്പെട്ടു. എന്നാല് ആനുകൂല്യം നല്കാന് ഉടമ തയ്യാറായില്ല. ഇതോടെ കൗണ്ടറിലിരുന്ന ജീവനക്കാരെ ഇവര് ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ അതിക്രൂരമായി ചവിട്ടിയും ഇടിച്ചും മര്ദ്ദിക്കുകയും തുടര്ന്ന് വെടിയുതിര്ക്കുകയും ചെയ്തു.
