അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. എട്ട് നിലകളുള്ള കെട്ടിടത്തില്‍ നിരവധി കമ്പനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തെ ഏപിജെ ഹൗസ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. എട്ട് നിലകളുള്ള കെട്ടിടത്തില്‍ നിരവധി കമ്പനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്നാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിക്കാണ് കെട്ടിടത്തില്‍ നിന്നും ആദ്യ അപായ സൈറണ്‍ മുഴങ്ങിയത്. കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചെന്ന് അഗ്‌നിശമന സേനാ വിഭാഗം അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു.