തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടുത്തം  

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് സെന്‍ററില്‍ തീപിടുത്തം. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. തീപിടുത്തത്തെ തുടര്‍ന്ന് ഡയാലിസിസ് സെന്‍ററിലെ അഞ്ച് രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി ഫയര്‍ഫോര്‍സ് എത്തി തീയണച്ചു.