ബാങ്കിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ബാങ്ക് അധികാരികളേയും ഫയർഫോഴ്സിനേയും അറിയിച്ചത്. എ.ടി.എം കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്നാണ് ആദ്യം തീപിടിച്ചത്. പിന്നീട് അഗ്നിബാധ ശാഖയിലെ മുറികലിലേക്ക് പടരുകയായിരുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
പത്തിലേറെ കന്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറുമടക്കം കത്തി നശിച്ചു. സ്ട്രോങ് റൂമിനും ലോക്കറിനും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ബാങ്ക് അധികാരികൾ പറഞ്ഞു.
