ചെയര്‍പഴ്‌സണിന്റെ ക്യാബിന്‍, ജനന മരണ റജിസ്‌ട്രേഷന്‍ ഓഫിസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. വൈകിട്ട് ഏഴ് മണിയോടെയാണ് നഗരസഭാ കെട്ടിടത്തില്‍ തീപിടിച്ചത്. ഒട്ടേറെ വിലപ്പെട്ട രേഖകള്‍ കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രഥാമിക നിഗമനം. നഗരസഭാ ഓഫീസ് നില്‍ക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനയ്‌ക്കൊപ്പം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നത്. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അധികൃതര്‍ പറയുന്നു. തീപിടുത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.