വന്‍ കാട്ടുതീ വിനോദസഞ്ചാരികളായ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി സൂചന

തേനി: തമിഴ്‌നാട് തേനിയിലെ കുരങ്ങണിയിലെ കാട്ടുതീയിൽ ഒരു മരണം. ഒൻപത് പേർക്ക് കാട്ടുതീയിൽ പൊള്ളലേറ്റു. പന്ത്രണ്ട് പേരെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ടത് കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളായ പെൺകുട്ടികൾ.

 കുരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ വിനോദസഞ്ചാരികളായ 40 കോളേജ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയെന്നായിരുന്നു ആദ്യ സൂചന. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനക്ക് പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദേശവും നല്‍കിയിരുന്നു.