ചാവക്കാട് പൊലീസാണ് നോട്ടുകള്‍ പിടിച്ചെടുത്തത്

തൃശ്ശൂര്‍: നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരവുമായി അഞ്ച് പേര്‍ പിടിയില്‍. ഒന്നര കോടി രൂപയുടെ പഴയ 500, 1000 രൂപാ നോട്ടുകളാണ് ചാവക്കാട് പോലീസ് പിടിച്ചെടുത്തത്. വടക്കാഞ്ചേരി സ്വദേശി ഷറഫുദ്ദീന്‍, പാലക്കാട് സ്വദേശി ഹബീബ്, കോയമ്പത്തൂര്‍ സ്വദേശി താജുദ്ദീന്‍, ഫിറോസ് ഖാന്‍, മുഹമ്മദ് റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.