തൃശുര്‍: മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. പുലര്‍ച്ചെ ആറരയോടെയാണ് കുട്ടികളെ കാണാതായത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. രണ്ട് പേര്‍ക്ക് 17 വയസ്സും മറ്റുള്ളവര്‍ 18 കഴിഞ്ഞവരുമാണ്. ഇവര്‍ ജില്ല വിട്ടു പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചേലക്കര സി.ഐയുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ബസ് സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ചാണ് പരിശോധന.

ഈ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായിരുന്നുവെന്നും ഇവര്‍ ഒരുമിച്ചായിരിക്കാം ബാലാശ്രമത്തില്‍ നിന്ന് കടന്നുകളഞ്ഞതെന്നുമാണ് അധികൃതര്‍ പറയുന്നത്. മുന്‍പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.