ഝാർഖണ്ഡിലെ ലത്തേഹാറിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

First Published 4, Apr 2018, 11:35 AM IST
five maoist killed in jharghand
Highlights
  • ഝാർഖണ്ഡിലെ ലത്തേഹാറിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
  • മൂന്ന് എ കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്

ലത്തേഹാര്‍: ജാര്‍ഖണ്ഡിൽ ഏറ്റുമുട്ടലിൽ സിആര്‍പിഎഫും പൊലീസും അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ലത്തേഹാര്‍ ജില്ലയിൽ സെരന്ദാഗ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് എ കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.  ഒരു വര്‍ഷത്തിനിടയിൽ 172 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ജമ്മുകശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. 

loader