മഹാരാഷ്ട്ര തുങ്കാരേശ്വറിലാണ് സംഭവം  

മുംബൈ:കനത്തമഴയെ തുടർന്ന് മഹാരാഷ്ട്ര തുങ്കാരേശ്വറിൽ അഞ്ച് വിനോദസഞ്ചാരികളെ കാണാതായി. നാൽപതിലധികം പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ചെഞ്ചോതി വെള്ളച്ചാട്ടം കാണാനെത്തിയവരാണ് അപകടത്തിൽപെട്ടത്. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായും 35 പേര്‍ സുരക്ഷിതരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.