Asianet News MalayalamAsianet News Malayalam

എല്ലാ പ്രിയപ്പെട്ട അച്ഛനമ്മമാർക്കും: തായ് ​ഗുഹയിൽ നിന്ന് പരിശീലകൻ എഴുതിയ കത്ത്

  • എല്ലാ കുട്ടികളും സുഖമായിരിക്കുന്നു. പേടിക്കേണ്ടതില്ല.
  • അവരെ ഏറ്റവും നന്നായി സംരക്ഷിക്കാമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു
  • തായ് ​ഗുഹയിൽ നിന്ന് പരിശീലകൻ എഴുതിയ കത്ത് 
football coach writes a letter to students parents with apology
Author
First Published Jul 7, 2018, 9:26 PM IST

തായ്ലന്റ്: രണ്ടാഴ്ചയായി ​തായ്ലന്റിലെ ​ഗുഹയിൽ കുടുങ്ങിപ്പോയ കുട്ടികളുടെ ഫുട്ബോൾ ടീമിന്റെ കോച്ച് അവരുടെ മാതാപിതാക്കൾക്ക് മാപ്പ് പറഞ്ഞു കൊണ്ട് കത്തയച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന തായ് നേവി ഉദ്യോ​ഗസ്ഥരാണ് കത്ത് പുറത്തെത്തിച്ചത്. ഈ കുട്ടികൾക്ക് വേണ്ടി കണ്ണുനീരോടെ  കാത്തിരിക്കുകയാണ് ഓരോ കുടുംബവും. മഴ കനത്തതും കുട്ടികൾക്ക് നീന്തൽ വശമില്ലാത്തതും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ​ഗുഹയിലെ ഓക്സിജൻ സാന്നിദ്ധ്യം കുറഞ്ഞു വരുന്നത് കൂടുതൽ ഭീതിക്ക് കാരണമാകുന്നു. പതിനൊന്നിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ.

''എല്ലാ കുട്ടികളും സുഖമായിരിക്കുന്നു. പേടിക്കേണ്ടതില്ല. അവരെ ഏറ്റവും നന്നായി സംരക്ഷിക്കാമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.'' എന്നാണ് കത്തിൽ പരിശീലകൻ പറഞ്ഞിരിക്കുന്നത്. തായ്ലന്റ് നേവിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കത്ത് പുറത്ത് വിട്ടിരിക്കുന്നത്. മാതാപിതാക്കളോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. 'ഒന്നും പേടിക്കേണ്ട. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ മടങ്ങി വരും. അപ്പോൾ നമുക്ക് വീണ്ടും കടയിൽ പോകാം' എന്നാണ് ബ്യൂ എന്ന ബാലൻ മാതാപിതാക്കൾക്ക് എഴുതിയ കത്ത്. ബ്യൂവിന്റെ മാതാപിതാക്കൾ കച്ചവടക്കാരാണ്.

മഴ പെയ്യുന്നത് മൂലം ​ഗുഹയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഹൈപവറുള്ള വാട്ടർ പമ്പ് ഉപയോ​ഗിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴി‍ഞ്ഞു. കുട്ടികളെ നീന്തൽ പഠിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വളരെ ഊർജ്ജിതമായ രക്ഷാ പ്രവർത്തനങ്ങളാണ് തായ് നേവി നടത്തിക്കൊണ്ടിരിക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios