മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻറെ സഹോദരൻ  ചെമ്പൂക്കാവ് അയിനിവളപ്പിൽ വിജു (52) വാഹനാപകടത്തില്‍ മരിച്ചു. വിജുവിന്‍റെ ബൈക്ക് എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  

തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയന്‍റെ സഹോദരൻ ചെമ്പൂക്കാവ് അയിനിവളപ്പിൽ വിജു (52) വാഹനാപകടത്തില്‍ മരിച്ചു. ബൈക്കിൽ വരികയായിരുന്ന വിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ ആർ ക്യാമ്പിലെ പൊലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷിന് (31) നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേർന്നാണ് വിജുവിനെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: ലത. മക്കൾ: കാവ്യ, കിരൺ, കൈലാസ്.