വിൽപ്പന അടുത്ത മാസം മുതൽ 17 മദ്യ കമ്പനികളുമായി കരാർ ഏറ്റവും കുറഞ്ഞ മദ്യത്തിൻറെ വില 2000 രൂപ
തിരുവനന്തപുരം: അടുത്ത മാസം ആദ്യവാരം മുതല്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിർമ്മിത മദ്യവും വില്‍പ്പനയ്ക്കത്തും. 228 ബ്രാൻറ് വിദേശ മദ്യമാണ് ബിവറേജസ് വഴി വിൽക്കുന്നത്. വിദേശ നിർമ്മിത വിദേശ മദ്യം വിൽക്കാനുള്ള അനുമതി തേടി ബെവ്ക്കോ ഏഴ് വർഷം മുമ്പ് സര്‍ക്കാരിന സമീപിച്ചിരുന്നു. പക്ഷെ പ്രഖ്യാപനമുണ്ടായത് ഇക്കഴിഞ്ഞ ബജറ്റിലാണ്. എക്സൈസ് നിയമത്തിൽ ഇതിനായി ഭേദഗതിയും വരുത്തി.
പതിനേഴ് കമ്പനികള്‍ക്കാണ് മദ്യ വിതരണത്തിനായി ടെണ്ടർ ലഭിച്ചത്. 2000 രൂപ മുതൽ 53,000രൂപവരെ വിലവരുന്ന വിവിധ ബ്രാൻറുകള്‍ അടുത്ത മാസം ആദ്യവാദം മുതൽ ഔട്ട് ലെറ്റുകള്‍ വഴി വിൽക്കും. വിദേശ നിർമ്മിത മദ്യവിൽപ്പയിലൂടെ ഈ സാമ്പത്തിക വർഷം 50 കോടിയുടെ അധിക വരുമാനമാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നത്. വിദേശ നിർമ്മിത മദ്യ വിൽപ്പനയുടെ ഭാഗമായിഎല്ലാ ഔട്ട് ലെറ്റുകളുടെയും മുഖം മിനുക്കലും ആരംഭിച്ചിട്ടുണ്ട്.
