ഉത്തർപ്രദേശിലെ ബിജ്നൂർ സ്വദേശിയായ ഫർഹാൻ ജമ എന്ന സ്പാ ജീവനക്കാരനെതിരെയാണ് ബ്രിട്ടീഷ് വനിത പരാതി നൽകിയിരിക്കുന്നത്.
ചണ്ഡീഗഡ്: മസാജ് ചെയ്യുന്നതിനിടയിൽ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബിജ്നൂർ സ്വദേശിയായ ഫർഹാൻ ജമ എന്ന സ്പാ ജീവനക്കാരനെതിരെയാണ് ബ്രിട്ടീഷ് വനിത പരാതി നൽകിയിരിക്കുന്നത്. ടൂറിസ്റ്റ് വിസയിലാണ് വിദേശ വനിത ചണ്ഡിഗഡിലെ ഐടി പാർക്കിലുള്ള ഹോട്ടലിലെത്തിയത്. ഡിസംബർ 20 നാണ് ഭർത്താവിനൊപ്പം സ്പാ ചെയ്യാനെത്തിയ വനിതയെ ബലാത്സംഗം ചെയ്ത്.
ഭർത്താവിനെ മസ്സാജ് ചെയ്തതിന് ശേഷമാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദേശ വനിത നൽകിയ മൊഴിയിൽ പറയുന്നു. ഡിസംബർ 27 ന് ഷിംലയിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ഇവർ ഇരുവരും ഹോട്ടൽ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ജമയെ ഹോട്ടലിൽ നിന്ന് പിരിച്ചു വിട്ടതല്ലാതെ സംഭവം ഹോട്ടൽ അധികൃതർ പൊലിസിനെ അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഹോട്ടൽ അധികൃതരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
