വിദേശികളുടെ ആശ്രിതരെ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതുകൊണ്ട് ഈ മേഖലയില്‍ വിസ നല്‍കുന്നത് കുറക്കാന്‍ കഴിയുമെന്ന് തൊഴില്‍-സാമൂഹ്യക്ഷേമ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ഹഖ്ബാനി പറഞ്ഞു. ആശ്രിത വിസയില്‍ ഇവര്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ സൗദിയില്‍ ബ്യൂട്ടിപാര്‍ലര്‍ തുറക്കുന്നതിനു വിദേശികള്‍ക്കു അനുമതിയുണ്ടാവില്ല. സ്വദേശി വനതികള്‍ക്കു മാത്രമേ ഈ മേഖലയില്‍ സ്ഥാപങ്ങള്‍ ആരംഭിക്കുന്നതിനു അനുമതി നല്‍കൂ.
രാജ്യത്ത് 40000 വിദേശ വനിതകള്‍ ബ്യൂട്ടി പാര്‍ലര്‍ മേഘലയില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. നിലവില്‍ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം പത്തു ശതമാനം മാത്രമാണ്. നിലവില്‍ വിദേശികളുടെ ആശ്രിതര്‍ക്കു സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിനു അനുമതി നല്‍കിയിട്ടുണ്ട്.
