ബംഗളൂരു: മുൻ മന്ത്രി ബി.എസ്. ആനന്ദ് സിംഗ് കോണ്‍ഗ്രസിൽ ചേർന്നു. ബംഗളൂരുവിലെ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തന്‍റെ അനുയായികൾക്കൊപ്പം എത്തിയാണ് ആനന്ദ് കോണ്‍ഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

നിമയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആനന്ദ് പാർട്ടി വിട്ടത്. ബിജെപിക്കുള്ളിൽ നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പ് പോര് രൂക്ഷമായതാണ് പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആനന്ദ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രത്തിന്‍റെ ഭാവിയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും ആനന്ദ് സിംഗ് കൂട്ടിച്ചേർത്തു.