Asianet News MalayalamAsianet News Malayalam

പാകിസ്ഥാൻ എത്ര അനുഭവിച്ചാലും പഠിക്കാത്ത രാജ്യം; സൈനികർക്ക് സല്യൂട്ട്: എകെ ആന്‍റണി

പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായെടുക്കണമെന്നും എകെ ആന്‍റണി

former defense minister ak antony salutes indian airforce on balakot attack
Author
Delhi, First Published Feb 26, 2019, 12:17 PM IST

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിച്ച ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണി. പാകിസ്ഥാൻ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യമാണെന്നും എ കെ ആന്‍റണി പറഞ്ഞു. പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായെടുക്കണമെന്നും എ കെ ആന്‍റണി പറഞ്ഞു. 

വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാൻ സല്യൂട്ട് ചെയ്യുന്നെന്നും പറഞ്ഞ എ കെ ആന്‍റണി, അഭിനന്ദനം സൈന്യത്തിനാണെന്നും വ്യോമസേനയുടെ നീക്കത്തിൽ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. 

മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. അഖിലേഷ് യാദവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും വ്യോമസേനയ്ക്ക് അഭിവാദ്യം അർപ്പിച്ചു. മമതാ ബാനർജിയും സൈനികർക്ക് അഭിവാദ്യമറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios