പ്രമുഖ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു. 70 വയസായിരുന്നു. അവിവാഹിതനാണ്. കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയി, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു.
തൃശൂര്‍: പ്രമുഖ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു. 70 വയസായിരുന്നു. അവിവാഹിതനാണ് ജോയ്. കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയി, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു.
കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്. ഏതാനും വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച ടി.എൻ ജോയി നജ്മൽ ബാബു എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും, ദേവയാനിയുടെയും മകനാണ്.
