വിതുര കോട്ടിയത്തറയില്‍ മുന്‍ പട്ടാളക്കാരൻ സ്വയം വെടിവച്ച് മരിച്ചു. കോട്ടിയത്തറ തോട്ടരികത്ത് വീട്ടില്‍ ബിനുമോന്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. 

തിരുവനന്തപുരം: വിതുര കോട്ടിയത്തറയില്‍ മുന്‍ പട്ടാളക്കാരൻ സ്വയം വെടിവച്ച് മരിച്ചു. കോട്ടിയത്തറ തോട്ടരികത്ത് വീട്ടില്‍ ബിനുമോന്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. 

ബിനുമോൻറെ അമ്മ മരിച്ചിട്ട് ഇന്ന് അഞ്ചു ദിവസമേ ആയിട്ടുള്ളു. ഇതില്‍ മനംനൊന്താകാം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ലൈസന്‍സുള്ള തോക്കാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.