തിരുവനന്തപുരം: മുന്‍ വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വ്വീസ് സ്റ്റോറി വരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന് പേരിട്ട പുസ്തകം വരുന്ന 22 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യാനെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 

വിട്ടുവീഴ്ചയില്ലാത്ത ഐപിഎസുകാരന്‍. അഴിമതിക്കെതിരെ പിടിച്ച ചുവപ്പ് കാര്‍ഡ്. ആര്‍ക്കുമുന്നിലും വഴങ്ങില്ലെന്ന ഭാവം. ഇതൊക്കെയാണ് ശരാശരി മലയാളി മനസ്സില്‍ ജേക്കബ് തോമസിനുള്ള ചിന്ത. അഴിമതി വിരുദ്ധ പ്രതിച്ഛായക്കൊപ്പം ഒന്നിന് പുറകെ ഒന്നായി വന്ന വിവാദങ്ങളുടെ നടുവിലൂടെ നീങ്ങിയ ഔദ്യോഗിക ജീവിതത്തിന്റെ കഥ തുറന്നു പറയുകയാണ് ജേക്കബ് തോമസ് പുതിയ പുസ്‌കത്തില്‍. ്ര

സാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പേരില്‍ തന്നെ ഉണ്ട് എന്തൊക്കെയോ പറയാനുണ്ടെന്ന തോന്നല്‍. എഎസ്പിയായി തുടങ്ങി വിജലന്‍സിന്റെ തലപ്പത്തെത്തിയ ശേഷം നിര്‍ബന്ധിത അവധിയില്‍ നില്‍ക്കുന്ന് ജേക്കബ് തോമസിന് എന്ത് പറയാനുണ്ട്.

പിന്നിട്ട വഴിയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്തൊക്കെ? അടുത്ത ഔദ്യോഗിക നീക്കത്തെ കുറിച്ചുളള സൂചന പുസ്തകത്തിലുണ്ടാകുമോ? ആകാംക്ഷയോടെയാണ് കേരളരാഷ്ട്രീയവും ജേക്കബ് തോമസിന്റെ സര്‍വ്വീസ് സ്‌റ്റോറിയെ കാത്തിരിക്കുന്നത്.