മൂന്നാര്‍: മൂന്നാറിൽ എത്തിയ വിനോദസഞ്ചാരികളായ സ്ത്രീകളെ ആക്രമിച്ച നാല് യുവാക്കൾ പിടിയിൽ. ബൈസണ്‍ വാലി സ്വദേശികളായ ഷിനു, രാജേഷ്, ശ്രീകാന്ത് കഞ്ഞിക്കുഴി സ്വദേശിയായ നിധിൻറോയി എന്നിവരാണ് ശാന്തൻപാറ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ മദ്യലഹരിയിൽ അർജന്‍റീന സ്വദേശികളായ യുവതികളെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതെന്നാണ് കേസ്.