ഉത്രാടം നാളില്‍ രാത്രി 103.0നാണ് ചാത്തനാട് പള്ളിയാക്കല്‍ പള്ളിക്ക് സമീപം വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് ആക്രമിച്ചത്. രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. ആക്രമണം തടയാന്‍ ശ്രമിച്ച ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ച സംഘം പോലീസ് എത്തുന്നതിന് മുമ്പേ കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ചാത്തനാട് ഭാഗത്തേക്കുളള സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്റെ നി‍ര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് ഊ‍ര്‍ജിത അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചെറായി സ്വദേശികളായ ജയന്‍, അമല്‍ജിത്ത്, ആഷിഖ് ആനന്ദ്, ആഷിക് കെ ബാബു എന്നിവരാണ് കേസില്‍ പിടിയിലായത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.