ഗുരുതരമായി പരിക്കേറ്റ മുട്ടം കണ്ണോലില്‍ വടക്കതില്‍ രാജേഷ് (37)നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് നാലുംകെട്ടും കവല എന്‍.ടി.പി.സി റിസര്‍വോയറിന് സമീപം കഴിഞ്ഞ ദിവസം 4.30നാണ് തീപിടുത്തം ഉണ്ടായത്. മണക്കാട്ട് കിഴക്കുവശം പാടശേഖരത്ത് കൃഷി ഇറക്കുന്നതിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ച് റോഡരികില്‍ വാരിക്കൂട്ടിയിട്ടിരുന്ന പായലിന് സാമൂഹ്യ വിരുദ്ധര്‍ തീയിടുകയായിരുന്നു. 

ഇതേതുടര്‍ന്നുണ്ടായ തീയും പുകയും സമീപ പ്രദേശങ്ങളിലും റോഡിലും വ്യാപിക്കുകയും ആ സമയത്ത് അമിത വേഗതത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറുമായി കൂടിയിടിച്ച് 4 പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുട്ടം കണ്ണോലില്‍ വടക്കതില്‍ രാജേഷ് (37)നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവരെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.