കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്

കാസര്‍കോട്: കാസര്‍കോട് അദൂര്‍ മാട്ട പികുഞ്ചയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. ആദൂര്‍ പൊലിസ് പരിധിയിലാണ് സംഭവം. രാധാകൃഷ്ണന്‍, ഭാര്യ പ്രസീല, മക്കളായ കാശിനാഥ്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് പൊലിസിന്‍റെ പരിശോധനകള്‍ നടന്നുവരികയാണ്.