പാരീസ്: ഫ്രാൻസിലെ ഗ്രാസ് നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു. 17 കാരനായ ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മറ്റൊരു വിദ്യാർത്ഥി ഒളിവിലാണ്. സംഭവത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ഭീകരാക്രമണ മുന്നറിയിപ്പ് നൽകി.
പക്ഷേ ഭീകരാക്രമണമല്ല വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് സംഭവത്തിന് കാരണമെന്നാണ് പുതിയ നിഗമനം.വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണെന്ന് സർക്കാർ അറിയിച്ചു.
പാരിസിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ ഓഫീസിലുണ്ടായ ലെറ്റർ ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ഗ്രാസിലെ സംഭവം.
