പ്രതിരോധത്തിലെ പഴുതടച്ച് 4-3-3 ശൈലിയിലാണ് ഫ്രാൻസ് മിക്കപ്പോഴും കളിതുടങ്ങുക.
മോസ്ക്കോ: ഫ്രാൻസും ബെൽജിയവും സെമിപോരാട്ടത്തിന് ഇറങ്ങുമ്പോൾ ടച്ച് ലൈന് പുറത്തുള്ള രണ്ട് പേരായിരിക്കും ശ്രദ്ധാകേന്ദ്രങ്ങൾ. തന്ത്രങ്ങളുടെ ആശാന്‍മാരായി അറിയപ്പെടുന്ന ദിദിയർ ദെഷാംപ്സും റോബർട്ടോ മാർട്ടിനസും. ഭാഗ്യവാൻമാരായ രണ്ട് പരിശീലകർഎന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.
ദിദിയർ ദെഷാംപ്സും റോബർട്ടോ മാർട്ടിനസും. പഠിപ്പിച്ച കാര്യങ്ങൾ കളിത്തട്ടിൽ നടപ്പാക്കുന്ന താരങ്ങളാണ് ഇരുപരിശീലകരുടെയും ഭാഗ്യം. അത്രമേൽ പ്രതിഭാസമ്പന്നമാണ് ഫ്രാൻസിന്‍റെയും ബെൽജിയത്തിന്‍റേയും നിര. കളിയുടെ ഗതിക്ക് അനുസരിച്ച് ഫോർമേഷൻ മാറ്റുന്നവരാണ് ദെഷാംപ്സും മാർട്ടിനസും.
പ്രതിരോധത്തിലെ പഴുതടച്ച് 4-3-3 ശൈലിയിലാണ് ഫ്രാൻസ് മിക്കപ്പോഴും കളിതുടങ്ങുക. എതിരാളിയുടെ കളിക്ക് അനുസരിച്ച് കളത്തിലെ ഫ്രഞ്ച് താരങ്ങളുടെ വിന്യാസവും മാറും. ആക്രമിക്കുകയാണെങ്കിൽ 4-2-3-1ലേക്കും പ്രതിരോധിക്കുകയാണെങ്കിൽ 4-4-2
ശൈലിയിലേക്കുമാണ് ഫ്രാൻസ് മാറുക. എംബാപ്പേയും ഗ്രീസ്മാനും ജിറൂഡും പോഗ്ബയുമൊക്കെ ഉണ്ടെങ്കിലും ദെഷാംപ്സ്
കളിയുടെ ചരട് ഏൽപിച്ചിരിക്കുന്നത് എന്‍ഗോളെ കാന്‍റെയ്ക്കാണ്.
ആക്രമണമാണ് തന്‍റെ ശൈലിയെന്ന് റോബർട്ടോ മാർട്ടിനസ് ആവർത്തിക്കുന്നു. 3-4-3 ശൈലിയിൽ,ബെൽജിയം കളിതുടങ്ങും. എതിരാളിയുടെ കളി അറിയുന്നതോടെ മാർട്ടിനസിന്‍റെ തന്ത്രവും താരങ്ങളുടെ വിന്യാസവും മാറും. ബൽജിയം പ്രതിരോധിക്കുമ്പോൾ
5-3-2, 5-4-1 എന്നീ ഫോർമേഷനുകളിലേക്ക് മാറുന്നു. ഇതോടെ വീണുകിട്ടുന്ന അവസരങ്ങളിലേക്ക് ഒതുങ്ങും ബൽജിയം മുന്നേറ്റങ്ങൾ.
ബ്രസീലിനെതിരെ ഇതേതന്ത്രമാണ് മാർട്ടിനസ് വിജയകരമായി നടപ്പാക്കിയത്. ലുകാക്കുവും ഹസാർഡും മുന്നേറ്റനിരയിൽ നിയോഗിക്കപ്പെടുമ്പോൾ കളിക്കളത്തിൽ പൂർണ സ്വതന്ത്രനാണ് ഡിബ്രൂയിൻ. എവിടെയും എപ്പോഴും ഡിബ്രൂയിനെ
പ്രതീക്ഷിക്കാം. ഡിബ്രൂയിനെ പൂട്ടക തന്നെയാകും ഫ്രാന്‍സ് നേരുടുന്ന വലിയ വെല്ലുവിളി.
