ഫ്രാന്‍സിന്‍റെ വിജയത്തില്‍ നിര്‍ണായകമായത് ഈ ടോട്ടനം താരത്തിന്‍റെ പ്രകടനം
സെന്റ് പീറ്റേഴ്സ്ബെര്ഗ്: റഷ്യന് ലോകകപ്പില് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു പേര് സെമി പോരാട്ടത്തില് ഏറ്റുമുട്ടി. ഫ്രാന്സിന്റെയും ബെല്ജിയത്തിന്റെയും പോരിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. ബെല്ജിയത്തിന്റെ സുവര്ണ തലമുറയും സിദാന് ശേഷം ഫ്രാന്സ് കണ്ട ഏറ്റവും മികച്ച സംഘവും ഏറ്റുമുട്ടിയപ്പോള് കളത്തില് തീപ്പൊരി ചിതറി. ഉണര്ന്ന് കളിച്ച ഗ്രീസ്മാനും ഗോള് നേടിയ ഉംറ്റിറ്റിയും വേഗം കൊണ്ട് വീണ്ടും അമ്പരിപ്പിച്ച എംബാപെയും എല്ലാമുണ്ടെങ്കില് ഇന്നത്തെ താരം ഇവരേക്കാളേറെ ഫ്രഞ്ച് പടയ്ക്ക് വേണ്ടി എല്ലാം മറന്ന് പൊരുതിയ ആളാണ്.
