കോട്ടയം: എസ് എൻ ഡി പി ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയതിന് എസ് എൻ ഡി പി നേതാവ് അറസ്റ്റിൽ. മീനച്ചിൽ യൂണിയൻ മുൻ സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ് കൺവീനറുമായ കെ.എം സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒരു കോടി 37 ലക്ഷം തട്ടിയെന്നാണ് പോലീസ് കണ്ടെത്തിയത്. പൂഞ്ഞാറിൽ 20 ഏക്കർ വാങ്ങിയതിൽ 7 ഏക്കർമാത്രമാണ് യൂണിയന്റെ പേരിലെഴുതിയത്. മുൻ ഡയറക്ടർ ബോർഡ് അംഗം കെ.എ ഗോപാലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. എസ്.എന്‍.ഡി.പി.ക്കെതിരായ ആസൂത്രിതനീക്കമാണ് അറസ്റ്റെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred