നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇന്ത്യയില്‍
ദില്ലി: നാലു ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൻ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി ദില്ലിയിലെത്തിയ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമനത്താവലത്തിലെത്തി സ്വീകരിച്ചു.
ഇന്നു രാവിലെലെ ഒൻപതു മണിക്ക് മക്രോണിന് രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും. 11.30നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസിൽ വച്ചു മക്രോൻ കൂടിക്കാഴ്ച നടത്തും. വാണിജ്യം ,നിക്ഷേപം, ഭീകരവാദം എന്നിവ ചർച്ചയാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാന്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗരോർജ സഖ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മക്രോൻ വൈകിട്ടു ആഗ്രയിൽ താജ് മഹാലും സന്ദർശിക്കും.
പതിനൊന്നാം തിയതി ഉത്തർ പ്രദേശിലെ മിർസപൂരിൽ എത്തുന്ന ഫ്രഞ്ച് പ്രസിഡൻറ് സൗരോർജ പദ്ധതി ഉത്ഘാടനം ചെയ്യും. ആദ്യമായാണ് ഇമ്മാനുവേൽ മക്രോൻ ഇന്ത്യയിലെത്തുന്നത്
