പിറന്നാൾ ആഘോഷത്തിനിടെ  കൂട്ടുകാരിയുടെ കാമുകൻ യുവതിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലെ വാലിവിലാണ് യുവതിയെ  ബലാത്സംഗം ചെയ്തത്.

മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ കൂട്ടുകാരിയുടെ കാമുകൻ യുവതിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലെ വാലിവിലാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ 25 വയസ്സുള്ള യുവതിക്കും ആൺ സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 27കാരിയായ യുവതിയുടെ പിറന്നാൾ. ഇതറിഞ്ഞ കൂട്ടുകാരി അവളുടെ വീട്ടിൽ പാർട്ടി സംഘടിപ്പിക്കുകയും യുവതിയെ ക്ഷണിക്കുകയുമായിരുന്നു. പാർട്ടിയിലേക്ക് തന്റെ കാമുകനെയും 20കാരിയായ കൂട്ടുകാരി ക്ഷണിച്ചു വരുത്തി. തുടർന്ന് അവിടെയെത്തിയ യുവതിക്ക് കുടിക്കാനായി നൽകിയ ജ്യൂസിൽ ഇവർ മദ്യം കലർത്തി. ശേഷം മയക്കത്തിലായ യുവതിയെ കൂട്ടുകാരി കെട്ടിയിടുകയും തുടർന്ന് കാമുകൻ ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

ഈ വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇരുവരും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി പിന്നീട് വാലിവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കൂട്ടുകാരിക്കും കാമുകനെതിരെയും പൊലീസ് കേസെടുത്തത്.