മന്ത്രി മന്ദിരങ്ങളിലെ ധുർത്ത്; ഏറ്റവും കൂടുതൽ തുക ചെലവാക്കിയത് മുൻ മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് എണ്‍പത്തിരണ്ട് ലക്ഷത്തിലധികം രൂപ. ഇപ്പോള്‍ മന്ത്രിമാരായിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ തുക ചെലഴിച്ചത് മന്ത്രി കടകമ്പള്ളി സുരേന്ദ്രനും കുറവ് ജി.സുധാകരനുമാണ്. മുന്‍ മന്ത്രി ഇ.പി. ജയരാജനാണ് ഏറ്റവും കൂടുതല്‍ തുക മന്ത്രിമന്ദിരം മോടിപിടിപ്പിക്കാനായി ചെലവഴിച്ചത്. 13, 18,937 ലക്ഷം രൂപ. രണ്ടാം സ്ഥാനത്ത് കടകം പള്ളി സുരേന്ദ്രന്‍. അദ്ദേഹം തൈക്കാട് ഹൗസിനായി ചെലവാക്കിയത് 12, 42,671 രൂപ.
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാനായി ചെലവഴിച്ചത് 9,56,871 രൂപയാണ്. നാലാം സ്ഥാനത്തുള്ള തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് റോസ് ഹൗസിന് ചെലവഴിച്ചത് 6,31,953 രൂപയാണ്. പെരിയാര്‍ ഹൗസിന് ചെലവാക്കിയത് 5,55,684 രൂപ. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ താമസിക്കുന്ന അശോക ബംഗ്ലാവിന് 4,89,826 രൂപയും റവന്യൂ മന്ത്രിയുടെ ബംഗ്ലാവിന് 4,09,441 രൂപയും കെ.ടി. ജലീല്‍ 3,11,153 രൂപയും അറ്റകുറ്റപ്പണികള്‍ക്കായി ചെലവാക്കി.
ധനമന്ത്രി തോമസ് ഐസക് താമസിക്കുന്ന മന്‍ മോഹന്‍ ബംഗ്ലാവിന് ഇക്കാലത്തിനിടെ മൂന്നു ലക്ഷം രൂപ മുടക്കിയാണ് അറ്റകുറ്റപ്പണി ചെയ്തത്. മന്ത്രി കെ.കെ. ശൈലജയും മാത്യു ടി. തോമസും രണ്ട് ലക്ഷത്തില്‍ താഴെ തുക മാത്രമേ അറ്റകുറ്റപ്പണികള്‍ക്കായി വിനിയോഗിച്ചിട്ടുള്ളൂ. പൊതു മരാമത്ത് മന്ത്രി ജി. സുധാകരനാണ് മന്ത്രി മന്ദിരം മോടിപിടിപ്പിക്കാന്‍ ഏറ്റവും കുറവ് തുക ചെലവാക്കിയത്. 33,000 രൂപ
