തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമോപദേശം അന്വേഷണത്തിന് അനുകൂലമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലൈംഗികാരോപണത്തിലും സോളാർ അഴിമതിയിലും തുടരന്വേഷണം നടത്തും. ലൈംഗീകാരോപണ കേസില്‍ അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കൂവെന്നും തീരുമാനമായി.അന്വേഷണ സംഘത്തെ നിയമിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും.