റോഡുകളുടെ രൂപകല്‍പ്പനയ്‌ക്ക് പുറംകരാര്‍ നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. റോഡുകളുടെ നവീകരണത്തിനാണ് മുന്‍ഗണന. മോണോറെയില്‍ പദ്ധതിയടക്കം ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.