വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. 

തിരുവനന്തപുരം: വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയിൽ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍.

സര്‍ക്കാറിന്‍റെ പരിപാടി എന്ന നിലയില്‍ ആദ്യം വനിതാ മതിലിന് പിന്തുണയറിയിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മഞ്ജു വാര്യര്‍, പിന്നാലെ പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മതിലിന് രാഷ്ട്രീയ നിറമുണ്ടെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജുവിന്‍റെ കുറിപ്പ്.