ആലപ്പുഴ: എല്ലാവരും കൃഷി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ പെണ്‍വാണിഭം ഉണ്ടാവില്ലെന്ന് മന്ത്രി ജി. സുധാകരന്‍. കൃഷിപ്പണി തുടങ്ങിയാല്‍ പിന്നെ അതിനൊന്നും സമയം കിട്ടില്ല. കൃഷി ഉണ്ടായിരുന്ന കാലത്ത് പെണ്‍വാണിഭം ഉണ്ടായിരുന്നില്ലെന്നും ജി. സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. നവീകരിച്ച ശിശുക്ഷേമ സമിതിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.