ഇന്ധന ഉപഭോഗം കുറക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം വാഹനങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദേശമുണ്ട്.  

കൊച്ചി: ഇന്ധന ഉപയോഗം കുറക്കുന്നതിനെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന 'സൈക്ലത്തോൺ' സംഘടിപ്പിച്ച് ഗെയിൽ(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്). കൊച്ചിയിൽ നടന്ന 'സൈക്ലത്തോണി'ൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാവിലെ ആറു മണിക്ക് എറണാകുളം മാഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്നാണ് 'സൈക്ലത്തോൺ' തുടങ്ങിയത്. 
ഇന്ധന ഉപഭോഗം കുറക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം വാഹനങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇതിൻറെ പ്രചരണാർത്ഥം രാജ്യത്തെല്ലായിടത്തും ബോധവ‍ത്ക്കരണ പരിപാടികൾ നടത്താൻ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പൊതു മേഖലാ എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചിരുന്നു. കൊച്ചിയിൽ ഗെയിലിനാണ് ബോധവത്ക്കരണ പരിപാടികളുടെ ചുമതല.
'ആരോഗ്യത്തിനും പ്രകൃതിയുടെയും ഇന്ധനത്തിന്‍റെയും സംരക്ഷണത്തിനുമായി സൈക്കിൾ ഉപയോഗിക്കുക' എന്നതായിരുന്നു 'സൈക്ലത്തോണി'ന്‍റെ മുദ്രാവാക്യം. പരിപാടിയിൽ പങ്കെടുത്തവർ നഗരം ചുറ്റി ആറു കിലോമീറ്റ‌ർ സൈക്കിൾ ചവിട്ടി.