കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ.തൃശൂർ കൊടകര സ്വദേശി അനേകാണ് ആലുവ എക്സൈസിന്റെ പിടിയിലായത്.ക‌ഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഐസ്ബോ ങ് എന്ന ഉപകരണവും ഇയാളുടെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തു.

ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടം,ഒപ്പം ആവശ്യക്കാർക്ക് വാടക കാറിൽ കഞ്ചാവ് എത്തിച്ചു നൽകലും.എക്സൈസിന്റെ വലയിലായ അനേകിന്റെ വിൽപ്പന രീതികൾ ഇങ്ങനെ പലതരമായിരുന്നു.ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ കഞ്ചാവ് വാങ്ങാൻ എത്തുന്നവർക്ക് ഐസ് ബോങ് സൗകര്യം വരെ ഒരുക്കിയായിരുന്നു വിൽപ്പന.മണിക്കൂറിൽ 300 രൂപയാണ് ഇതിന് ഇയാൾ ഈടാക്കിയത്.ഫ്ലാറ്റിലെ കച്ചവടത്തിന് പുറമെ ആവശ്യക്കാർക്ക് അലോക് തന്നെ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നുവെന്നും പൊലീസ് പറയുന്നു

ആവശ്യക്കാരൻ എന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് സംഘം അലോകിനെ കുടുക്കിയത്.ഇയാൾ സ‌ഞ്ചരിച്ച കാറിൽ ഒളിപ്പിച്ച അര കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു,ഗൂഡല്ലൂരിൽ നിന്നാണ് അലോക് ക‌ഞ്ചാവ് വാങ്ങിയിരുന്നത്.കാർ വാടകക്ക് എടുത്ത് മാത്രമാണ് ഇയാൾ കച്ചവടത്തിനിറങ്ങിയിരുന്നതെന്നും പൊലീസ് പറയുന്നു. അലോകിന്റെ ഫ്ലാറ്റിൽ പതിവായി എത്തിയിരുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.