വി​ഗ്രഹങ്ങൾ നിർമ്മിക്കാനുപയോ​ഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരിസ് വെള്ളത്തിൽ ലയിക്കില്ല. മാത്രമല്ല, ഇവ മാസങ്ങൾ കൊണ്ടാണ് ജീർണ്ണാവസ്ഥയിലെത്തുന്നത്. അപ്പോഴത്തേയ്ക്കും ജലജീവികളെ ഇത് സാരമായി ബാധിക്കും.

മുംബൈ: ഗണേശവി​ഗ്രഹങ്ങൾ നദിയിൽ നിമജ്ഞനം ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് മത്സ്യങ്ങളും കടൽ ജീവികളും ചത്ത് തീരത്തടിഞ്ഞ നിലയിൽ. മ​ഹാരാഷ്ട്രയാണ് ഏറ്റവും വർണാഭമായി ​ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന സംസ്ഥാനം. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ​ഗണേശ വി​ഗ്രഹങ്ങൾ പത്ത് ദിവസത്തെ പൂജയ്ക്കും ആരാധനകൾക്കും ശേഷം നദിയിലോ കടലിലോ നിമജ്ജനം ചെയ്യാറാണ് പതിവ്. പ്ലാസ്റ്റർ ഓഫ് പാരീസ് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലമാണ് കടൽ ജീവികളുടെ കൂട്ടമരണം എന്ന്ാ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

വി​ഗ്രഹങ്ങൾ നിർമ്മിക്കാനുപയോ​ഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരിസ് വെള്ളത്തിൽ ലയിക്കില്ല. മാത്രമല്ല, ഇവ മാസങ്ങൾ കൊണ്ടാണ് ജീർണ്ണാവസ്ഥയിലെത്തുന്നത്. അപ്പോഴത്തേയ്ക്കും ജലജീവികളെ ഇത് സാരമായി ബാധിക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സൈന്റിഫിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അയിരുന്നു നിമജ്ജനം. ​ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ടൺകണക്കിന് പ്ലാസ്റ്റിക് ഓഫ് പാരീസ് നദികളിലും കടലിലും എത്തിച്ചേരുന്നത്.