തിരുവനന്തപുരത്തേയ്‍‌ക്കു 10 കിലോ കഞ്ചാവുമായെത്തിയ രണ്ട് തമിഴ്‍നാട് സ്വദേശികള്‍ പിടിയില്‍. നാല് മാസത്തിനിടയില്‍ തലസ്ഥാനത്തുനിന്നു പിടിച്ചെടുത്തത് 54 കിലോ കഞ്ചാവ്.

രാജാജിനഗറില്‍വെച്ച് ഷാഡോ പൊലീസാണ്, ഇവരെ അറസ്റ്റുചെയ്‍തത്. നഗരത്തിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് തമിഴ്‍നാട്ടില്‍നിന്നു വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘമാണ് പിടിയിലായത്. തേനി സ്വദേശികളായ പ്രഭു, പാല്‍രാജ് എന്നിവരെയാണ് അറസ്റ്റുചെയ്‍തത്. ഷാഡോ പൊലീസ് അന്‍ടി നാര്‍ക്കോട്ടിക് ടീമുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്. രാജാജിനഗര്‍ സ്റ്റേഷനുസമീപത്തുവെച്ച് കഞ്ചാവ് കൈമാറുന്നിതിനിടെ, ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‍കൂള്‍ അദ്ധയനവര്‍ഷം തുടങ്ങുന്നത് കണക്കിലെടുത്ത് വന്‍തോതില്‍ കഞ്ചാവ് തലസ്ഥാനത്തേയ്‍ക്കു കൊണ്ടുവരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആന്ധ്രയില്‍നിന്നു തുച്‍ഛമായ വിലക്കു വാങ്ങുന്ന കഞ്ചാവ്, ചെറിയ പൊതികളിലാക്കിയാണ് തിരുവനന്തപുരത്തെത്തിച്ചിരുന്നത്. രണ്ടുദിവസം മുമ്പ് നേമത്തുവെച്ച് അറസ്റ്റിലായ, ചില്ലറവില്‍പ്പനക്കാരനില്‍ നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഒപ്പറേഷന്‍.

കഴിഞ്ഞ നാല് മാസത്തിനിടില്‍ തിരുവന്തപുരത്തുനിന്നു 54 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 22 പേര്‍ അറസ്റ്റിലായി.