ചടനക്കുറിസി നിസന മനസിലില്‍ സകീര്‍ ഹുസൈനാണ് പിടിയിലായത്

പാലക്കാട്: പാലക്കാട് യാക്കാരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവ് പിടിയിലായി. ചടനക്കുറിസി നിസന മനസിലില്‍ സകീര്‍ ഹുസൈനാണ് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നേരത്തേ കഞ്ചാവ് കേസില്‍ പ്രതിയായ സക്കീര്‍ ഒരുമാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഗുണ്ടാ ആക്രമണം, മോഷണം, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കേസുകളില്‍ സ്ഥിരം പ്രതിയാണ് ഇയാള്‍.