താലിബാനെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള യു എസ് ശ്രമത്തിൽ  ഇന്ത്യ പങ്കാളിയാകുന്നതിനെ ന്യായീകരിച്ച് ബിപിന്‍ റാവത്ത്. 

ദില്ലി: സ്വവര്‍ഗാനുരാഗികള്‍ക്ക് സേനയിൽ ഇടമില്ലെന്ന് കരസേനമേധാവി ജനറൽ ബിപിൻ റാവത്ത്. സൈനിക നിയമ പ്രകാരമേ സേനയിലെ കാര്യങ്ങള്‍ തീരുമാനിക്കാനാവൂ. സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധി സേനയിൽ പ്രാവര്‍ത്തികമാക്കാനാവില്ല.

പാക്,ചൈന അതിര്‍ത്തിയിലെ സ്ഥിതി സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.എന്നാൽ കശ്മീരിലെ സ്ഥിതി മെച്ചപ്പെടാനുണ്ട്. താലിബാനെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള യു എസ് ശ്രമത്തിൽ ഇന്ത്യ പങ്കാളിയാകുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്ക് ചില താൽപര്യങ്ങളുണ്ടെന്നും കരസേന മേധാവി ദില്ലിയിൽ പറഞ്ഞു.