വർഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പാട്ന: വർഗീയ കലാപക്കേസിലെ പ്രതികളെ ജയിലില് സന്ദര്ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബീഹാറിലെ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വര്ഗീയ സംഘര്ഷത്തിലെ പ്രതികളായ ബജ്റംഗ്ദള് പ്രവര്ത്തകരെയാണ് കേന്ദ്രമന്ത്രി സന്ദര്ശിച്ചത്. ഇരുവരെയും കേസില് കുടുക്കിയതാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. അവര് സമാധാനം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചത്, അവരെ എങ്ങനെയാണ് കലാപകാരികള് എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘അക്ബര്പൂരില് ദുര്ഗാ ദേവിയുടെ വിഗ്രഹം തകര്ക്കപ്പെട്ടപ്പോള് അതുപോലൊരു പള്ളി തകര്ക്കുക മാത്രമാണ് അവര് ചെയ്തത്.
ബിഹാറിലെ നിതീഷ് കുമാര് സര്ക്കാര്, സാമുദായിക സന്തുലനം പാലിക്കാന് ഹിന്ദുക്കളെ അടിച്ചമടര്ത്തുകയാണ്.’ഹിന്ദു സമുദായത്തെ അടിച്ചമര്ത്തിയാലേ സമുദായ ഐക്യം ഉണ്ടാകുകയുള്ളൂവെന്നാണ് നിതീഷ് കരുതുന്നതുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017 ഏപ്രിലിലാണ് നവാഡ ജില്ലയിലെ കലാപത്തെത്തുടര്ന്ന് ഹിന്ദുത്വ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദള് നേതാവ് ജിതേന്ദ്ര പ്രതാപ്, വി.എച്ച്.പി നേതാവ് കൈലാഷ് വിശ്വകര്മ്മ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
