യുവതിയെ തട്ടിക്കൊണ്ടുപോയത് തിരക്കുള്ള റോഡില്‍ വച്ച് പ്രതി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍

പനാജി: ഗോവ എയര്‍പോര്‍ട്ടിനടുത്ത് നിന്ന് 20കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു. വാസ്‌കോയില്‍ പകല്‍സമയത്താണ് സംഭവം നടന്നത്. 

റോഡ്‌സൈഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് കാര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. ലിഫ്റ്റ് നിരസിച്ച യുവതി വീണ്ടും നടന്നുപോകുമ്പോള്‍ ഡ്രൈവര്‍ ബലമായി പിടിച്ച് കാറില്‍ കയറ്റി. ആള്‍ത്തിരക്കില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു. 

തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാസ്‌കോയില്‍ തന്നെ താമസിക്കുന്ന 48കാരനായ രവിചന്ദ്ര ഭട്ടാണ് അറസ്റ്റിലായത്. ഇയാള്‍ എയര്‍പോര്‍ട്ടിലെ ടാക്‌സിഡ്രൈവറാണ്.