ഇന്നു ഉച്ചയോടെയാണ് അഖില മണപ്പുറം പാലത്തില്‍നിന്ന് പെരിയാറിലേക്ക് ചാടിയത്. കണ്ടുനിന്ന ഒരാള്‍ പുഴയിലേക്ക് ചാടി പെണ്‍കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ഫലം വന്നപ്പോള്‍ അഖില ജയിച്ചിരുന്നു. അഖിലയുടെ ബാഗില്‍നിന്ന് ലഭിച്ച ആത്മഹത്യകുറിപ്പില്‍ പ്രേമനൈരാശ്യം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.