കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് കൂടികാഴ്ച. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നാണ് മാതാപിതാക്കളുടെ ആരോപണം. നേരത്തെ ശനിയാഴ്ച മുതല്‍ ട്രിനിറ്റി സ്കൂളിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കഴി‌ഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഗൗരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരിയെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സ നിഷേധിക്കപ്പെട്ടതായി പൊലിസ് പറയുന്നുണ്ട്. ആശുപത്രിയിലെത്തിച്ച ഗൗരിക്ക് നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്നാണ് വിലയിരുത്തല്‍. ഗൗരിയുടെ വിശദമായ സ്കാനിങ് നടത്തിയില്ല. കൊല്ലം പൊലിസ് ആശുപത്രി രേഖകള്‍ പൊലിസ് പരിശോധിക്കുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഗൗരിയുടെ അന്ത്യം. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. ആരോപിതരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. ഇവരെ സ്കൂള്‍ പുറത്താക്കിയിട്ടുണ്ട്.