പാലത്തിനു സമീപത്ത് നിന്ന് മൊബൈല്‍ ഫോണും ചെരിപ്പും പോലിസ് കണ്ടെടുത്തു.
തിരുവനന്തപുരം: പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ കാണാതായി. നെയ്യാർഡാം മൈലക്കരയിൽ മുകുന്ദറ പാലത്തിനു മുകളിൽ നിന്നാണ് തേവൻകോട് സ്വദേശിയായ ദിവ്യ പുഴയിൽ ചാടിയത്. പാലത്തിനു സമീപത്ത് നിന്ന് മൊബൈല് ഫോണും ചെരിപ്പും പോലിസ് കണ്ടെടുത്തു. ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ ഇന്നത്തേക്ക് തിരച്ചിൽ താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
